തിരുവനന്തപുരം: റവന്യുവകുപ്പ് പൊതുജനങ്ങൾക്ക് കൃത്യമായ സേവനങ്ങൾ ഉറപ്പാക്കാനായി സമ്പൂർണ ഇ-ഗവേണൻസ് സംവിധാനത്തിലേക്ക്. ഇതിന്റെ ഭാഗമെന്നോണം 12 ഇ-സേവനങ്ങൾക്ക് തുടക്കമായി. പ്രവാസികൾക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തിൽ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടലാണ് നിലവിൽ വന്നിരിക്കുന്നത്. ഇതുവഴി നിലവിൽ 12 സേവനങ്ങൾ ലഭ്യമാകും.
സേവനങ്ങൾ വിശദമായി പരിശോധിക്കാം
- www.revenue.kerala.gov.in: പ്രവാസികൾക്ക് വിദേശത്ത് നിന്നു പോലും ഉപയോഗിക്കാവുന്ന തരത്തിൽ ഭൂനികുതി, കെട്ടിട നികുതി, അധിക നികുതി എന്നിവ ഓൺലൈൻ വഴി അടയ്ക്കാൻ സാധിക്കുന്ന വെബ് പോർട്ടൽ
- ഇ-മോർട്ട്ഗേജ് റെക്കോർഡർ (EMR): വായ്പകളുടെ വിവരങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സംവിധാനം (https://www.emr.kerala.gov.in/)
- Any Land Search: ഔദ്യോഗിക പോർട്ടൽ (https://revenue.kerala.gov.in/) ലോഗിൻ ചെയ്യാതെ verify land ഓപ്ഷൻ വഴി ഭൂമിയുടെ വിവരങ്ങൾ തിരയാനുള്ള സൗകര്യം.
- KBT Appeal: കെട്ടിട നികുതി സംബന്ധിച്ച അപ്പീൽ ഓൺലൈനിൽ നൽകാം.
- ഡിജിറ്റൽ പേയ്മെന്റ്: റവന്യൂ ഈ പേയ്മെന്റ് വഴി വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്ന കുടിശ്ശികയിൽ സർക്കാർ കുടിശ്ശിക ഒഴികെയുള്ളവ അതത് കേന്ദ്രങ്ങളുടെ അക്കൗണ്ടുകളിലേക്ക് കൈമാറാൻ റവന്യു റിക്കവറി ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിലൂടെ കഴിയും.
- ബിസിനസ് യൂസർ ലോഗിൻ: PAN ഉപയോഗിച്ച് ബിസിനസ് യൂസർമാർക്ക് ലോഗിൻ ചെയ്യാനുള്ള സൗകര്യം.
- റവന്യൂ e-സർവീസസ് മൊബൈൽ ആപ്പ് : ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ആപ്പ്, ഭൂനികുതി അടക്കാനുള്ള സൗകര്യം ഉൾപ്പെടുന്നു.
- Land Acquisition Management System : ഭൂമി ഏറ്റെടുക്കലിന്റെ കാര്യങ്ങൾ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് www.lams.revenue.kerala.gov.in സജ്ജമായി.
9.Village Management Information System (VOMIS) Dashboard : 1666 വില്ലേജുകളുടെ പ്രവർത്തനങ്ങൾ ഓൺലൈൻ നിരീക്ഷിക്കുന്നു.
- Grievance and Innovation :റവന്യൂ വകുപ്പിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ജീവനക്കാരുടെയടക്കം അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന സംവിധാനം.
- സോഷ്യൽ സെക്യൂരിറ്റി പെൻഷൻ: രോഗബാധകളിലൂടെയുള്ള ദുരിതം അനുഭവിക്കുന്നവർക്കുള്ള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ പോർട്ടലിന്റെ പരിഷ്കരിച്ച പതിപ്പ് തയാറായികഴിഞ്ഞു.
- റവന്യൂ ഇ-കോടതികൾ: നിയമങ്ങൾ സംബന്ധിച്ച റവന്യൂ കോടതികളുടെ സമ്പൂർണ്ണ ഓട്ടോമേഷൻ. എന്നീ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കൃത്യതയും സമയബദ്ധതയും ഉറപ്പാക്കാനും ജനസേവനങ്ങൾ മെച്ചപ്പെടുത്താനും റവന്യുവകുപ്പ് ലക്ഷ്യമിടുന്നു.