Skip to content

  • Home
  • About
  • About Trivandrum
  • Contact

സ്പെഷല്‍ സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങും : കോഴിക്കോട് മുന്നില്‍

Editor, October 5, 2024October 5, 2024

സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിശീല വീഴും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കലോത്സവം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.ഇന്നലെയും ഇന്നും കാഴ്ച, കേള്‍വി പരിമിതികളുള്ള കുട്ടികളുടെ മത്സരമായിരുന്നു.

allianz-education-kottarakkara

രണ്ടുദിനം പിന്നിട്ടപ്പോള്‍ 398 പോയിന്‍റോടെ കോഴിക്കോട് ജില്ലയാണ് മുന്നില്‍. 349 പോയിന്‍റുമായി തൃശൂർ രണ്ടാമതും 331 പോയിന്‍റുമായി മലപ്പുറം മൂന്നാമതുമുണ്ട്. കോട്ടയം (292 പോയിന്‍റ്), തിരുവനന്തപുരം (288 പോയിന്‍റ്) ജില്ലകള്‍ പിന്നിലായുണ്ട്.

സ്കൂളുകളില്‍ 54 പോയിന്‍റോടെ സെൻ ക്ലെയർ ഓറല്‍ സ്കൂള്‍ ഫോർഡ് ദി ഡഫ് ഒന്നാം സ്ഥാനത്തും 53 പോയിന്‍റോടെ കരുണ സ്പീച്ച്‌ ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂള്‍ കോഴിക്കോടും മാർത്തോമ ഹയർ സെക്കൻഡറി സ്കൂള്‍ ഫോർഡ് ദി ഡഫ് ചെർക്കളയും രണ്ടാം സ്ഥാനത്തുണ്ട്. 51 പോയിന്‍റുമായി കണ്ണൂർ ഡോണ്‍ ബോസ്കോ സ്പീച്ച്‌ ആൻഡ് ഹിയറിംഗ് മൂന്നാം സ്ഥാനത്തുമുണ്ട്.

കാഴ്ച പരിമിതരുടെ വിഭാഗത്തില്‍ 75 പോയിന്‍റുമായി കൊളത്തറയിലെ കോഴിക്കോട് ഹയർ സെക്കൻഡറി സ്കൂള്‍ ഒന്നാമതും ഒലാസ ഗവ. സ്കൂള്‍ ഫോർ ദി ബ്ലൈൻഡ് 61 പോയിന്‍റുമായി രണ്ടാംസ്ഥാനത്തുമുണ്ട്

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes