തിരുവനന്തപുരം* :തിരുവനന്തപുരം വിമാനത്താവളത്തിന് ഊർജ സംരക്ഷണ മികവിനുള്ള ദേശീയ പുരസ്കാരം. സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആൻഡ് മാനേജേഴ്സ് (സീം) എയർപോർട്ടിന്റെ ഗോൾഡ് അവാർഡാണ് ലഭിച്ചത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വിമാനത്താവള അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വഴി കാർബൺ ബഹിർഗമനം കുറയ്ക്കൽ, വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, 100 ശതമാനം എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ ഊർജ സംരക്ഷണ മികവുകൾ പരിഗണിച്ചാണ് പുരസ്കാരം.