സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവൻ മഹാനവമി ദിനത്തോടനുബന്ധിച്ച് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരവേദി ഒരുക്കുന്നു. 13 ന് രാവിലെ 8 മുതലാണ് എഴുത്തിനിരുത്ത്. ജി.എസ് പ്രദീപ്, പത്മശ്രീ ജി ശങ്കർ, പ്രൊഫ എ.ജി ഒലീന, കല്ലറ ഗോപൻ, എ.എസ് ജോബി തുടങ്ങിയവരാണ് ഗുരുക്കൻമാരായി എത്തുന്നത്.
കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ താത്പര്യമുള്ള രക്ഷകർത്താക്കൾ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പേരു രജിസ്റ്റർ ചെയ്യണം. അപേക്ഷാ ഫോം ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം, ഫോൺ: 0471-2311842, 9847561717, ഇ-മെയിൽ: directormpcc@gmail.com.