[7:57 am, 2/10/2024] Pr Dileep: കുറ്റിച്ചൽ : ഭാരതത്തിലെ പ്രഥമ സമ്പൂർണ ഗോത്രവർഗ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമമായി കുറ്റിച്ചൽ ഗ്രാമപ്പഞ്ചായത്ത്. പി.എൻ.പണിക്കർ ഫൗണ്ടേഷനാണ് ഗോത്രവർഗ ജനതയെ ഡിജിറ്റൽ പേയ്മെൻറ് അഭ്യസിപ്പിച്ച് സാമ്പത്തിക ഇടപാടുകൾ സുതാര്യമാക്കാൻ പ്രാപ്തമാക്കിയത്. ഗാന്ധി ജയന്തി ദിനമായ ബുധനാഴ്ച അഗസ്ത്യവന പ്രദേശത്തെ പാങ്കാവ് ഊരിൽ രാവിലെ 11-ന് ചേരുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കുറ്റിച്ചലിനെ ‘സമ്പൂർണ ഗോത്രവർഗ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമമായി’ പ്രഖ്യാപിക്കും.
ജി.സ്റ്റീഫൻ എം.എൽ.എ. അധ്യക്ഷനാകും. മന്ത്രി ഒ.ആർ.കേളു മുഖ്യാതിഥിയാകും.