Skip to content

  • Home
  • About
  • About Trivandrum
  • Contact

വിഡിയോ സന്ദേശവുമായി നെതന്യാഹു

Editor, October 1, 2024October 1, 2024

ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്നും, ഇസ്രായേല്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്നും പറഞ്ഞാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇറാനിയൻ ജനതയോടുള്ള സന്ദേശം

allianz-education-kottarakkara

‘ഈ കടന്നുപോകുന്ന ഓരോ നിമിഷവും ഇറാനിയൻ ഭരണകൂടം നിങ്ങളെ-വിശുദ്ധരായ പേർഷ്യൻ ജനതയെ-പാതാളത്തിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്’

‘ഭരണകൂടത്തിനു നിങ്ങളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന് ബഹുഭൂരിപക്ഷം ഇറാനുകാർക്കും അറിയാം’

‘ഒരു കാര്യം നിങ്ങള്‍ മനസിലാക്കിക്കോളൂ.. ഇറാന്റെ സ്വേഛാധിപതികള്‍ക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച്‌ ഒരു ആലോചനയുമില്ല’ ; ‘എന്നാല്‍, നിങ്ങള്‍ അതേക്കുറിച്ചു ചിന്തിക്കുന്നുണ്ട് ‘

‘ഇറാൻ അന്തിമമായി സ്വതന്ത്രമാകുമ്പോള്‍ കാര്യങ്ങളെല്ലാം മാറും’ ; ‘ആളുകള്‍ ചിന്തിക്കുന്നതിനും മുൻപേ, വളരെ പെട്ടെന്നു തന്നെ ഇതു സംഭവിക്കും’

‘നമ്മുടെ രണ്ട് പുരാതന ജനതയും-ജൂതന്മാരും പേർഷ്യൻ ജനതയും-അവസാനം സമാധാനത്തോടെ കഴിയുന്ന നാള്‍ വരും’ എന്ന് നെതന്യാഹു പറഞ്ഞു

‘ഇറാനും ഇസ്രായേലും സമാധാനത്തില്‍ പുലരുന്ന ദിനം വരും’

‘ഈ ഭരണകൂടം അഞ്ച് ഭൂഖണ്ഡങ്ങളിലായി സ്ഥാപിച്ച ഭീകരശൃംഖലകള്‍ പാപ്പരായി തകർന്നടിയുന്ന ഒരു ദിവസം വരും’

‘മുൻപെങ്ങുമില്ലാത്ത വിധം ഇറാൻ അഭിവൃദ്ധിയിലാകും’ ; ‘വിദേശ നിക്ഷേപവും വിപുലമായ ടൂറിസവും വരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു

ബലാത്സംഗികളും കൊലയാളികളുമായ ഹമാസിനെയും ഹിസ്ബുല്ലയെയും നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്ക് അറിയാം’, എന്നാല്‍, നിങ്ങളുടെ നേതാക്കള്‍ക്ക് അവരെ ഇഷ്ടമാണ് ‘

മതഭ്രാന്തരായ ചെറിയൊരു പൗരോഹിത്യ ഭരണത്തെ നിങ്ങളുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും തകർക്കാൻ അനുവദിക്കരുത് ‘

‘നിങ്ങളും നിങ്ങളുടെ മക്കളും ഈ ലോകം മൊത്തം ഇതിലും മികച്ച സാഹചര്യം അർഹിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു

‘ഇസ്രായേല്‍ നിങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് ഇറാൻ ജനത അറിയണം’ ; ‘ഒന്നിച്ചുള്ള സുഭിക്ഷതയുടെയും സമാധാനത്തിന്റെയും ഭാവി നമുക്കുണ്ടാകട്ടെ’ എന്നു പറഞ്ഞു കൊണ്ടാണ് ബെഞ്ചമിൻ നെതന്യാഹു സന്ദേശം അവസാനിപ്പിച്ചത്

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes