തിരുവല്ലം :എയ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ.എസ്.എസ് യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും റെഡ് റിബൺ ക്ലബ്ബുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.
ക്യാമ്പിൽ വിവിധ കോളേജുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും സമീപവാസികളും പങ്കെടുത്തു. ഒരേ സമയം അഞ്ച് പേരിൽ നിന്നും രക്തം സ്വീകരിക്കുന്ന സജ്ജീകരണവും രക്തദാതാക്കളെ കൃത്യമായി കടത്തി വിടാനുള്ള സംവിധാനവും ഒക്കെ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു. നൂറോളം പേരാണ് ക്യാമ്പിനായി രജിസ്റ്റർ ചെയ്തത്.