നിലമ്പൂരില്‍ കഴിഞ്ഞ ദിവസത്തെ പൊതുയോഗം സംബന്ധിച്ച് ജനം വിലയിരുത്തട്ടെയെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതൊരു വിപ്ലവമാകുമെന്ന് പറഞ്ഞിരുന്നു. അതില്‍പെട്ടതാണ് ഇതൊക്കെ. ആള്‍ക്കൂട്ടത്തെ കാര്യമാക്കുന്നില്ല. തന്റെ നെഞ്ചത്തേക്ക് കയറാതെ സര്‍ക്കാര്‍ യുവാക്കളുടെ കാര്യം നോക്കണം എന്നും പി വി അന്‍വര്‍ പറഞ്ഞു.തന്റെ മെക്കിട്ട് കേറിയാല്‍ തിരിച്ചും പറയും. സിപിഐഎം നേതൃത്വം തന്നെക്കൊണ്ട് പറയിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടില്ല. ജനം രാഷ്ട്രീയ പാര്‍ട്ടിയായാല്‍ താന്‍ മുന്നില്‍ നില്‍ക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തനിക്ക് സ്വാര്‍ത്ഥ താല്പര്യമില്ല. അതിനാല്‍ ഭയവുമില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്നതില്‍ നല്ല ബോധ്യമുണ്ട്. പിതാവിനെ കുത്തികൊന്ന് മകന് ആത്മഹത്യ ചെയ്തുവെന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രി ചെയ്തത്. എന്താണെന്ന് ജനത്തിനറിയാം. മുഖ്യമന്ത്രിയുടെ തലയ്ക്ക് വെളിവില്ല. എന്തൊക്കയോ പറയുന്നുവെന്നും അന്‍വര്‍ വിമര്‍ശിച്ചു.
അതേസമയം പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആരോപണം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വസ്ഥതയാണ് ഇപ്പോഴത്തെ അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പണം സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.