ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന യുബിടി വിഭാഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോഗം ചേർന്നുവെന്നാണ് താക്കറെയുടെ ആരോപണം. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച് സംസ്ഥാനത്തെ കവർച്ചക്കാർക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ളതാണെന്നും താക്കറെ പറഞ്ഞു.