തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം. വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഇപ്പോൾ 177 മെഗാവാട്ട് വൈദ്യുതി അനുവദിച്ചത്. ഒക്ടോബർ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ വൈദ്യുതി ലഭ്യമാവും.
യൂണിറ്റിന് അഞ്ച് രൂപയിൽ താഴെ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുൾപ്പെടെ വൈദ്യുതി ലഭിക്കും. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കാണിത്. ഹ്രസ്വകാല കരാറുകൾ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്.