കുന്നത്തൂർ: 28ാം ഓണത്തിന് നടത്തിവരുന്ന കല്ലട ജലോത്സവം ഒക്ടോബർ 12 ന് ആണ്. ഇതിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം .പി നിർവ്വഹിച്ചു. ഇതിൻ്റെ നടത്തിപ്പിന് ആവശ്യമായ എല്ലാപിന്തുണയും നൽകുമെന്ന് എം.പി അറിയിച്ചു. സംഘാടക സമിതി ചെയർപേഴ്സൻ മിനി സൂര്യകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൻ അനിറ്റ, സ്വഗത സംഘം ചെയർമാൻ സുരേഷ് ആറ്റുപുറം, ജനറൽ കൺവീനർ സജിത്ത് ശിങ്കാരപ്പള്ളി ഫിനാൻസ് കമ്മിറ്റി ചെയർമാർ മാരായ ഉല്ലാസ് കോവൂർ, എസ്സ് . സേതുനാഥ്, പബ്ലിസിറ്റി ചെയർമാൻ എസ്സ്. സന്തോഷ് കുമാർ കോർഡിനേറ്റർമാരായ സുരജ് സുവർണ്ണൻ, ജയപ്രകാശ്, എന്നിവരെ കൂടാതെ പഞ്ചായത്ത് അംഗങ്ങൾ ആയ പ്രസന്നകുമാർ, പ്രസന്നകുമാരി എന്നിവരും പങ്കെടുത്തു.