ഗാസയിലും ലെബനനിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ യമനിലും ഇസ്രായേൽ ആക്രമണം . യമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് കനത്ത ആക്രമണം നടത്തിയിരിക്കുന്നത് .റാസ് ഇസ, ഹൊദൈദ തുറമുഖങ്ങളിലെ പവർ പ്ലാൻ്റുകളും കടൽ തുറമുഖ സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയിൽ സൈന്യം അറിയിച്ചു.അതേസമയം ലബനനിലും ആക്രമണം നടക്കുകയാണ് .ഇന്ന് നടന്ന വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപെട്ടുവെന്നാണ് റിപ്പോർട്ടുകൾ.