തിരിച്ചു പോകാൻ ഒരു ടിക്കറ്റും ബാഗും തയ്യാറാക്കി വെച്ചാണ് തന്റെ യാത്രയെന്നും മന്ത്രി പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ അൽപ്പം വൈകാരികമായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
മൂന്നാം തീയതി എൻ സി പി നേതാക്കൾക്ക് ഒപ്പം മുഖ്യമന്ത്രിയെ കാണും. തനിക്ക് പറയാനുള്ളത് അവിടെ പറയും. സ്ഥാനത്തു നിന്ന് മാറണമെന്ന് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയാണ് മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
ഇടതുപക്ഷത്തിന് ഉലച്ചിൽ ഉണ്ടാകുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
തനിക്ക് ഒപ്പം നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനെ കുറിച്ച് പാർട്ടി നേതൃത്വമാണ് ഉത്തരം പറയേണ്ടത്.
തോമസ് കെ തോമസിന് മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന ചോദ്യത്തിന് എൻ സി പിക്ക് ഒരു മന്ത്രി വേണമെന്നത് സാധാരണ പ്രവർത്തകനെന്ന നിലയിൽ താനും ആഗ്രഹിക്കുന്നുണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.