ബലാത്സംഗ കേസിൽ സുപ്രീംകോടതിയിലെ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെയുള്ള നീക്കം ശക്തമാക്കി സർക്കാർ. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. ദില്ലിയിൽ എത്തിയ മെറിൻ ഐപിഎസും ഐശ്വര്യ ഭട്ടിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. അന്വേഷണ വിശദംശങ്ങൾ അറിയിച്ചു.
കോടതിയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചയായി. സംസ്ഥാനത്തിൻ്റെ സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കറും കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ഇതിനിടെ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ ഒരു തടസ്സ ഹർജി കൂടി എത്തിയിട്ടുണ്ട്. പൊതു പ്രവർത്തകാനായ നവാസാണ് ഫയൽ ചെയ്തത്. നവാസിനായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, സതീഷ് മോഹനൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.