കൊച്ചി: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരായ ആരോപണങ്ങൾക്ക് പിന്നാലെ നിലമ്പൂരിൽ പി വി അൻവർ എം എൽ എയ്ക്ക് എതിരെ തുടങ്ങിയ സി പി എം പ്രതിഷേധം ജില്ല കടന്നു. ഇന്നലെയും ഇന്ന് ഉച്ചവരെയും മലപ്പുറത്തെ വിവിധയിടങ്ങളിലാണ് പ്രതിഷേധം നടന്നതെങ്കിൽ വൈകുന്നേരത്തോടെ എറണാകുളം ജില്ലയിലും പ്രതിഷേധം ഉയരുകയായിരുന്നു. സി പി എം കവളങ്ങാട്, പറവൂർ ഏരിയ കമ്മറ്റികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊച്ചിയിലും പ്രതിഷേധം അരങ്ങേറിയത്.