വിവിധ പൊതുപരീക്ഷകളിൽ ഉയർന്ന വിജയം നേടിയ പട്ടികജാതിവിഭാഗം വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയാണിത്.
SSLC പരീക്ഷയിൽ വിവിധ വിഷയങ്ങളിൽ B ഗ്രേഡ് വരെ ലഭിച്ചവർക്കും മറ്റു പൊതുപരീക്ഷകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്കു ലഭിച്ചവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിദ്യാർഥികൾ ഇ-ഗ്രാന്റ്സ് പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.