കൊച്ചി: തന്നെ ബ്ലാക്മെയിൽ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ അഭിഭാഷകനെതിരെ നൽകിയ പരാതിയിൽ പ്രതികരിക്കാനില്ലെന്ന് നടി. ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തുവെന്ന് ബാലചന്ദ്രമേനോൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. താൻ നൽകിയ പരാതികളിൽ വ്യക്തമായ തെളിവുകളുണ്ടെന്നും നടി വ്യക്തമാക്കി.