മുടിവെട്ടിക്കഴിഞ്ഞതിന് ശേഷം ബാര്‍ബര്‍ നല്കിയ ഫ്രീ ഹെഡ് മസ്സാജിനെ തുടര്‍ന്ന്
സ്ട്രോക്ക് വന്നെന്ന ആരോപണവുമായി 30കാരന്. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം
നടന്നത്. സ്ട്രോക്ക് വന്ന് രണ്ടുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നുവെന്നും യുവാവ് പറയുന്നു.
മുടിവെട്ടിക്കഴിഞ്ഞാല് തല മസ്സാജ് ചെയ്യുന്നത് ഈ ഷോപ്പില്‍ പതിവാണ്.
തല മസ്സാജിനൊടുവില്‍ ബാര്‍ബര്‍ യുവാവിന്റെ തല രണ്ട് ഭാഗത്തേക്കും വെട്ടിക്കുകയും ചെയ്തിരുന്നു. ഇതോടെ വേദന തുടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും വേദന ശക്തമാവുകയും സംസാരിക്കാന്‍ സാധിക്കാതാവുകയും
ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി യുവാവ് പറയുന്നു.
മസ്സാജിങ്ങിന്റെ ഭാഗമായി കഴുത്ത് ശക്തിയില്‍ വെട്ടിച്ചപ്പോള്‍ തലച്ചോറിലേക്കും തലയുടെ മറ്റുഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന കരോട്ടിഡ് ധമനിയില്‍ പൊട്ടലുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്തതായി
ഡോക്ടര്‍മാര്‍ കണ്ടെത്തി.
സ്ട്രോക്കാണ് സംഭവിച്ചിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. സാധാരണ സ്ട്രോക്കില്‍
നിന്ന് വ്യത്യസ്തമാണ് ഇത്തരം സട്രോക്കുകളെന്നും വ്യക്തമാക്കി. വിദഗ്ധരും പരിശീലനം ലഭിച്ചവരും മാത്രമേ ഇത്തരത്തില്‍ കഴുത്ത് വെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മസ്സാജിങ് നടത്താന്‍ പാടുള്ളൂവെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.