തിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി
ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മണക്കാട് ടോസ് അക്കാദമിയിൽ ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് നിർവ്വഹിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 75 സി ബി എസ് ഇ സ്കൂളുകളിലെ 900 വിദ്യാർത്ഥികളാണ് സബ്ജൂനിയർ , ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ടോസ് അക്കാദമിയിലെ 6 കോർട്ടുകളിലായാണ് ബാഡ്മിന്റൺ മത്സരങ്ങൾ നടക്കുന്നത്. ടോസ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ചീഫ് റെഫറി ഉദയകുമാർ മത്സരാർത്ഥികൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി, ദി ഓക്സ്ഫോർഡ് സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ്സയിദ്, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു, മനാറുൽ ഹുദാ ട്രസ്റ്റ് മാർക്കറ്റിംഗ് ഹെഡ് വിനീത് കെ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.