ആർഎസ്എസ് കൂടിക്കാഴ്ചയിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ മൊഴി പുറത്ത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനമാണെന്നാണ് എഡിജിപി ഡിജിപിയോട് പറഞ്ഞ മൊഴിയിൽ പറയുന്നത്. സ്വയം മുൻകൈയെടുത്താണ് റാം മാധവിനെ പരിചയപ്പെടാൻ പോയതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തായ ആർഎസ്എസ് നേതാവ് എ ജയകുമാർ ക്ഷണിച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. അന്ന് ദത്താത്രേയ ഹൊസബാലയെ പരിചയപ്പെടുത്താനാണ് ക്ഷണിച്ചത്. റാം മാധവുമായുള്ള കൂടിക്കാഴ്ചയും പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും അദ്ദേഹം മൊഴിയിൽ പറഞ്ഞു.
റാം മാധവിനെ സ്വയം മുൻകൈയെടുത്താണു പരിചയപ്പെടുന്നതെന്നും അജിത് കുമാർ വെളിപ്പെടുത്തി. ഒരു ചാനലിന്റെ പരിപാടിക്കെത്തിയപ്പോഴാണു പരിചയപ്പെടാൻ പോയത്. ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഇന്നലെ ഡിജിപിക്ക് നൽകിയ മൊഴിയിൽ എം.ആർ അജിത് കുമാർ പറഞ്ഞു.