തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ 2024 സെപ്തംബർ 29 ഞായറാഴ്ച . അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ് നടക്കുക. 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഖ്യം ഉള്ള ഓട്ടം, 5 കിലോമീറ്റർ ദൈർഘ്യമുള്ള കോർപറേറ്റ് റൺ, തുടങ്ങിയവയും രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിന്റെ ഭാഗമായി നടക്കും.
കോവളം മുതൽ ശഖുമുഖം വരെയുള്ള പാതയിലൂടെയാണ് മാരത്തോൺ. പതിനെട്ട് വയസ് മുതലുള്ളവർക്ക് മാരത്തോണിൽ പങ്കെടുക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും മാരത്തോണിൽ പങ്കെടുക്കുവാൻ കഴിയും.
കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണിൽ 1270 പേരാണ് പങ്കെടുത്തത്. ഇക്കുറി രണ്ടായിരത്തോളം താരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കും. കേരളത്തിന്റെ തീരദേശ പറുദീസയായ , രാജ്യത്തിന്റെ വിനോദ സഞ്ചാരത്തിന്റെ മനോഹര മുഖമായ കോവളത്തിന്റെ ശാന്തതയും സൗന്ദര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഈ അന്താരാഷ്ട്ര മാരത്തോണിലൂടെ സാധിക്കും.
രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോണിൽ ഭിന്നശേഷിക്കാർക്കായി സൂപ്പർ റൺ
മരത്തോണിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിനായി സൂപ്പർ റൺ ഉണ്ടായിരിക്കും. നിഷ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്), ജ്യോതിർഗമയ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ചാണ് സൂപ്പർ റൺ സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര കോവളം മാരത്തണിൽ 1270 പേരാണ് പങ്കെടുത്തത്. യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകർ. കോൺഫെഡറെഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസ്, കേരള പോലീസ്, കേരള ടൂറിസം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് കോവളം മരത്തോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള മാരത്തൺ ഓട്ടക്കാരെ കോവളം മരത്തോൺ ആകർഷിക്കും. പരിചയസമ്പന്നരായ അത് ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, വിദ്യാർത്ഥികൾ, പാങ്ങോട് ആര്‍മി സ്റ്റേഷന് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പി., പ്രശസ്ത ഫുട്ബോള്‍താരം ഐ.എം. വിജയന് തുടങ്ങിയവര്‍ മാരത്തോണില്‍ പങ്കെടുക്കും.
ഐ ക്ലൗഡ് ഹോംസ് ഡയറക്ടര്‍ ബിജു ജനാര്ദ്ദനന്, വാട്സണ് എനര്‍ജി ഡയറക്ടര്‍ ടെറെന്‍സ് അലക്സ്, യംഗ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ ചെയർമാൻ ഡോ. സുമേഷ് ചന്ദ്രൻ, കോ-ചെയർമാൻ ശങ്കരി ഉണ്ണിത്താൻ, അന്താരാഷ്ട്ര കോവളം മാരത്തോൺ റൈസ് ഡയറക്ടർ ഷിനോ, കോവളം മാരത്തോൺ റൈസ് കണ്‍വീനര്‍ മാത്യൂ ജേക്കബ്ബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.