ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളി ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടനച്ചടങ്ങ്. ഒൻപതു വിഭാഗങ്ങളിൽ 74 വള്ളങ്ങളാണ് മത്സരിക്കുന്നത്.
19 ചുണ്ടൻ വള്ളങ്ങളുണ്ട്. രാവിലെ 11-ന് മത്സരം തുടങ്ങും. ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം. ഉദ്ഘാടനശേഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. വൈകീട്ട് നാലു മുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ
ഓഗസ്റ്റ് 10-നു നടത്താനിരുന്ന വള്ളംകളി ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ആഘോഷങ്ങളൊഴിവാക്കിയാണ് ഇത്തവണത്തെ വള്ളംകളി. സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉൾപ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കി.
ടൂറിസ്റ്റ് ഗോൾഡ്, സിൽവർ പാസുള്ളവർ ബോട്ടിൽ നെഹ്റു പവലിയനിലേക്കു പോകുന്നതിന് രാവിലെ 10-ന് ഡി.ടി.പി.സി. ജെട്ടിയിൽ എത്തണം. ബോട്ടുൾപ്പടെയുള്ള പാസെടുത്തവരും 10-ന് എത്തണം.