തിരുവനന്തപുരം: ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം കുമാരി പി.ആര്.നിരഞ്ജനയ്ക്ക് ലഭിച്ചു. ബി.എസ്.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ ചെയര്മാന് ബി.എസ് ബാലചന്ദ്രന് പുരസ്ക്കാരം നല്കി. 13-വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന നിരഞ്ജനയ്ക്ക് ഇതിനോടകം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ ബി.എസ്.എസ് ഡയറക്ടര്‍ മഞ്ജു ശ്രീകണ്ഠന്, ജോയിന്റ് ഡയറക്ടര്‍ സിന്ധു മധു, അസിസ്റ്റന്റ് ഡയറക്ടര്‍ ടി. പി വിനോദ്, ജയ ശ്രീകുമാര്‍, ജസീന്ത മോറിസ്, വട്ടപ്പാറ ബാബുരാജ്, അജി പനമരം, രശ്മി ആര്. ഊറ്ററ തുടങ്ങിയവര്‍ സംസാരിച്ചു.
വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ:ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും നേമം സ്റ്റുഡിയോറോഡ് നിരഞ്ജനത്തില്‍ പ്രമോദ്, രമ്യ ദമ്പതികളുടെ മകളുമാണ് നിരഞ്ജന.