നിർമ്മാതാവിൻ്റെ ക്രൂര പീഡനത്തിനിരയായ മലയാള സിനിമയിലെ പ്രമുഖ നടി അതിന് തൊട്ടുപിന്നാലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല!! അതീവ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ ആണ്. പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് നടിയെ പറഞ്ഞയച്ച ശേഷം, അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തൽ. ഇരയും വേട്ടക്കാരനും പിന്നീട് ഒട്ടേറെ അംഗീകാരങ്ങൾ നേടി സിനിമയിൽ സജീവമായിരുന്നു എന്നും രാജശേഖരൻ തുറന്നുപറയുന്നു.
പെടാതെ ഞാൻ ആ നടിയെ അവിടെ എത്തിച്ചു. വിവരണം കേട്ട് കുറെ നേരം അദ്ദേഹം അസ്തപ്രജ്ഞനായി ഇരുന്നു. അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയോടെ അവരെ കോട്ടയ്ക്കകത്തുള്ള ഒരു അഭ്യുദയകാംക്ഷിയുടെ വീട്ടിലേക്ക് അയച്ചു. ഉച്ച കഴിഞ്ഞ് മേൽനടപടി എന്ത് വേണമെന്ന് അന്വേഷിച്ച് ഞാൻ ചെന്നപ്പോൾ അദ്ദേഹം ഒന്നും വേണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് പതിവ് സിംബലായി കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇടയ്ക്ക് ഗുരുവായൂരപ്പനേയും വിളിച്ചു കാണും.”
“ആഭ്യന്തര വകുപ്പിൻ്റെ ചുമതലയും ഉള്ള മുഖ്യമന്ത്രിയായി പരമാധികാരത്തോടെ നാട് ഭരിക്കുന്ന അക്കാലത്ത് അദ്ദേഹം നടപടി എടുത്തിത്തിരുന്നെങ്കിൽ പിൽക്കാലത്ത് നിരവധി അവാർഡുകൾ വാങ്ങുകയും ജീവിതത്തിൽ സമുന്നത സ്ഥാനങ്ങളിലെത്തുകയും ചെയ്ത ആ നടിയുടെ ഭാവി എന്താകുമായിരുന്നു. വേട്ടക്കാരനേയും അനന്തരകാലത്ത് പല സൗഭാഗ്യങ്ങളും തേടിയെത്തി. ഇരുവരും ഇപ്പോഴും നമ്മുടെ ഇടയിൽ ഉള്ളവരായതിനാൽ എൻ്റെ സാക്ഷി മൊഴിയും ചുരുക്കുന്നു. ഈ സംഭവം ആരോടും പറയേണ്ട എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഞാൻ പാലിക്കുകയും ചെയ്തു.”
ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കണം. ഇടത് പാർട്ടിക്കാരെ കുത്തിക്കയറ്റാനുള്ള ഇടമായി അക്കാദമിയും കോർപ്പറേഷനും അധ:പതിക്കരുത്. ഇപ്പോൾ പുറത്തു പോയ അക്കാദമി ചെയർമാൻ താൻ വേട്ടയാടപ്പെടുന്നു എന്ന് മാലോകരെ ബോധ്യപ്പെടുത്താനായി പറഞ്ഞ ഒരു കാരണം, ‘ഞാൻ എസ്എഫ്ഐക്കാരനായിട്ടാണ് ജീവിതം തുടങ്ങിയത്’ എന്നാണ്. സ്വാഭാവികമായും പാർട്ടിയിൽ ഇക്കാലത്തിനിടക്ക് ഉയർന്നുയർന്ന് പോളിറ്റ് ബ്യൂറോ അംഗമാകാനുള്ള യോഗ്യത അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെന്ന് തോട്ടം രാജശേഖരൻ ലേഖനത്തിൽ പരിഹസിക്കുന്നുണ്ട്.