ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്കി. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് എയര്‍ലൈനിന് ഡിജിസിഎയുടെ (ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി ലഭിക്കേണ്ടതുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് 3 വര്‍ഷ കാലാവധിയുള്ള എന്‍ഒസിയും (നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) ശംഖ് എയര്‍ലൈനിന് ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദ്യ തദ്ദേശീയ വിമാനകമ്പനിയാണ് ശംഖ് എയര്‍. ലക്നൗ, നോയിഡ എന്നീ നഗരങ്ങളാണ് പ്രധാന പ്രവര്‍ത്തന കേന്ദ്രം. സര്‍വീസിനായി ബോയിംഗ് 737-800എന്‍ജി വിമാനങ്ങള്‍ എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് കമ്പനി ആലോചിക്കുന്നത്. സംസ്ഥാനത്തിനകത്തും സംസ്ഥാനത്തിന് പുറത്തേക്കും വിമാനസര്‍വീസുകള്‍ നടത്തും. ആവശ്യക്കാരേറെയുള്ളതും എന്നാല്‍ നേരിട്ടുള്ള ഫ്ളൈറ്റുകള്‍ കുറവായതുമായ നഗരങ്ങളെ ലക്ഷ്യമിട്ടാകും എയര്‍ലൈനിന്റെ പ്രവര്‍ത്തനം. ഇന്ത്യയില്‍ ആഭ്യന്തര വിമാനകമ്പനികള്‍ തമ്മിലുള്ള മത്സരം കടുക്കുന്ന അവസരത്തിലാണ് പുതിയ എയര്‍ലൈന്‍ കമ്പനിയുടെ ഉദയം.