ചരക്ക് വാഹനങ്ങള്‍ ഒക്ടോബർ നാലിന് സംസ്ഥാനവ്യാപകമായി പണിമുടക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചരക്ക് വാഹന തൊഴിലാളി സംയുക്ത ട്രേഡ് യൂനിയനും ഗുഡ്സ് വാഹന ഉടമ സംഘടനകളുമാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്.എല്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പ്രകടനവും ധർണ്ണയും നടത്തും.
സമരം വിജയിപ്പിക്കാൻ എറണാകുളത്ത് ചേർന്ന സ്റ്റേറ്റ് മോട്ടോർ ആൻഡ് എഞ്ചിനീയറിങ് ലേബർ സെന്റർ (എച്ച്.എം.എസ്.) സംസ്ഥാന കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. യൂനിയൻ സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ്. ദേശീയ വർക്കിങ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ കെ.കെ. കൃഷ്ണൻ, ഒ.പി.ശങ്കരൻ, മലയിൻകീഴ് ചന്ദ്രൻ നായർ, എൻ.സി. മോയിൻ കുട്ടി, അജി ഫ്രാൻസിസ്, പി.വി.തമ്ബാൻ, രാജു കൃഷ്ണ, എ. രാമചന്ദ്രൻ, പി. ദിനേശൻ, കോയ അമ്ബാട്ട്, ടി.എം. ജോസഫ്, ജയൻ അടൂർ, ജി. മണിയൻ, മോഹൻരാജ്, കൊല്ലം സുനില്‍, മുസമ്മില്‍ കൊമ്മേരി, ഗഫൂർ പുതിയങ്ങാടി, ജോയി മാടശ്ശേരി, ഹമീദ് പട്ടത്ത് എന്നിവർ സംസാരിച്ചു.