രാജ്യത്ത് വിതരണം ചെയ്യുന്ന 53ൽപരം മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനയിൽ തെളിഞ്ഞു. കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹത്തിനുള്ള ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 50-ലധികം മരുന്നുകൾ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) 53 മരുന്നുകളെ ഗുണനിലവാരമില്ലാത്ത മരുന്നുകളായി പ്രഖ്യാപിച്ചു. സംസ്ഥാന ഡ്രഗ് ഓഫീസർമാർരാണ് പ്രതിമാസ ഗുണനിലവാര പരിശോധന നടത്തുന്നത്.വൈറ്റമിൻ സി, ഡി3 ഗുളികകൾ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്ജെൽസ്, ആൻറി ആസിഡ് പാൻ-ഡി, പാരസെറ്റമോൾ ഗുളികകൾ, ഐപി 500 മില്ലിഗ്രാം, പ്രമേഹ വിരുദ്ധ മരുന്നായ ഗ്ലിമെപിറൈഡ്, ഉയർന്ന രക്തസമ്മർദ്ദ മരുന്നായ ടെൽമിസാർട്ടൻ എന്നിവയുൾപ്പെടെയാണ് പട്ടികയിൽ ഇടം പിടിച്ചത്.