ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്താനായി ദേശീയ വനിതാ കമ്മിഷൻ കേരളത്തിലേക്ക്. തിരുവനന്തപുരത്തെത്തുന്ന കമ്മിഷൻ അംഗങ്ങളുടെ സംഘം പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. മൂന്നുദിവസം തലസ്ഥാനത്ത് താമസിക്കുന്ന സംഘം പുതിയ പരാതികളും സ്വീകരിക്കും. കമ്മിഷൻ അംഗവും മാധ്യമ ഉപദേഷ്ടാവുമാണ് കേരളത്തിലെത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കേരളം നൽകാത്തതിനെ തുടർന്നാണ് വിഷയത്തിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെട്ടത്.