നാഗർകോവിൽ : കേന്ദ്ര ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ കന്യാകുമാരി ജില്ലയിൽ തമിഴ്നാട് സർക്കാർ സിദ്ധ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നു.ആശുപത്രി സ്ഥാപിക്കാനായി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്ത തടിക്കാരൻകോണത്തെ 81 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്ത് മന്ത്രി മനോ തങ്കരാജ് ചൊവ്വാഴ്ച പരിശോധന നടത്തി. ജില്ലാ കളക്ടർ അഴകുമീന, ഡി.ആർ.ഒ. ബാലസുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ള അധികൃതരും ഒപ്പമുണ്ടായിരുന്നു.
സിദ്ധ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ മർമ ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കുമെന്നും കളരി പരിശീലനം നൽകുന്നതോടൊപ്പം കളരി റിസർച്ച് സെൻററും ഇതോടൊപ്പം പ്രവർത്തന സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.