വെള്ളറട : ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) സംസ്ഥാനതല പുരസ്‌കാരത്തില്‍ തിളങ്ങി വെളളറട വേലായുധ പണിക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സംസ്ഥാനത്തെ മികച്ച വോളണ്ടിയര്‍ ലീഡര്‍, ദക്ഷിണ മേഖലയിലെ മികച്ച യൂണിറ്റ്,മികച്ച പ്രോഗ്രാം ഓഫീസര്‍ എന്നിവയാണ് ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍.2023- 2024 അധ്യയന വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച എന്‍എസ്എസ് വോളണ്ടിയര്‍ ലീഡറിനുള്ള പുരസ്‌കാരത്തിന് സ്കൂളിലെ ജീവന്‍ കൃഷ്ണന്‍ എം നെ തിരഞ്ഞെടുത്തു.സ്‌കൂള്‍ പച്ചക്കറി തോട്ടം,വാഴകൃഷി, പ്ലാസ്റ്റിക് നിര്‍മ്മാജന പരിപാടികള്‍ തുറന്ന ലൈബ്രറികള്‍ സ്ഥാപിക്കല്‍, അക്ഷര തെളിമ,ഓട്ടോമാറ്റിക് വീല്‍ചെയറുകളുടെ വിതരണം,പങ്കാളിത്ത ഗ്രാമത്തിലെ പ്രവര്‍ത്തനങ്ങള്‍, ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെ മികവും ജീവന്‍ കൃഷ്ണയെ പുരസ്‌കാരത്തിന് അര്‍ഹനാക്കി. ദക്ഷിണ മേഖലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ എന്ന പുരസ്‌കാരത്തിന് ഈ സ്‌കൂളിലെ തന്നെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആര്യ എ ആര്‍ തിരഞ്ഞെടുക്കപ്പെട്ടു .സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ടീച്ചറിന് ലഭിച്ച അംഗീകാരം സ്‌കൂളിന് ഇരട്ടിമധുരമായി