നടൻ ജയം രവിയുടെ വിവാഹ മോചന വാർത്ത വലിയ ചർച്ചയായി മാറിയിരുന്നു.ഇപ്പോഴിതാ ഭാര്യ ആർതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് നടൻ.തന്നെ വീട്ടിൽ കയറാൻ സമ്മതിക്കുന്നില്ലെന്നും കാറും സ്വകാര്യ വസ്തുക്കളുമടക്കമുള്ള തന്റെ സ്വത്തുവകകൾ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തിരികെവേണമെന്നുമുള്ള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.മ്പ് ജയം രവിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ആർതി ആയിരുന്നു. അക്കൗണ്ട് ക്രെഡൻഷ്യലുകൾ കൈമാറാൻ ജയം രവി ആവശ്യപ്പെട്ടെങ്കിലും ആർതി തയ്യാറായിരുന്നില്ല. തുടർന്ന് വിവരങ്ങൾ ലഭ്യമാക്കാൻ ജയം രവി മെറ്റയെ സമീപിക്കുകയായിരുന്നു.
അക്കൗണ്ട് കൈവശപ്പെടുത്തിയ ശേഷം തന്റെ പുതിയ ചിത്രമായ ബ്രദറിന്റെ ഓഡിയോ ലോഞ്ച് വീഡിയോ ജയം രവി ആർതിയുടെ സഹായം കൂടാതെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തിരുന്നു.ഗോവൻ ഗായിക ഗായിക കെനിഷ ഫ്രാൻസിസുമായുള്ള ബന്ധമാണ് ജയം രവിയെ വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന ഗോസിപ്പുകളും ഇതിനകം തന്നെ വന്നിരുന്നു.എന്നാൽ ഈ വാർത്തകൾ ഇരുവരും നിഷേധിച്ചിരുന്നു. ആർതിയുമായുള്ള വിവാഹമോചന കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കെനിഷ പ്രതികരിച്ചത്. കൂടാതെ, അവരുടെ വേർപിരിയൽ വ്യക്തിപരമായ കാര്യമായതിനാൽ അഭിപ്രായമിടുന്നത് ഒഴിവാക്കണമെന്നും കെനിഷ തൻ്റെ പോസ്റ്റിലൂടെ പറഞ്ഞു.