തീവണ്ടികളില്‍ തിരക്കേറിയതിനെ തുടർന്ന് യാത്രക്കാർ തളർന്നുവീഴുന്നത് പതിവാണ്. എന്നിട്ടും ചെറൂദൂര യാത്രയ്ക്കുള്ള മെമു വണ്ടികള്‍ മൂന്നുവർഷമായി കേരളത്തിന് അനുവദിച്ചില്ല.ത്രീ ഫെയ്സ് മെമു വന്നാല്‍ കൂടുതല്‍ പേർക്ക് ഇരുന്നും നിന്നും യാത്രചെയ്യാനാകും.
കേരളത്തിലോടിക്കുന്നത് 12 മെമു വണ്ടികളാണ്. ഇതില്‍ എട്ടു വണ്ടികള്‍ ആഴ്ചയില്‍ ഒരു ദിവസം അറ്റുകുറ്റപ്പണിക്ക് ‘അവധി’യിലുമാകും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറി പരമ്ബരാഗത കോച്ചുകളുടെ നിർമാണം നിർത്തി. ഇവയ്ക്ക് പകരം വന്ന മെയിൻലൈൻ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) കോച്ചിന്റെ വരവ് നിലച്ചത് കേരളത്തെ ബാധിച്ചു.
തിരക്ക് കണക്കിലെടുത്താല്‍ മെമു സർവീസ് ഏറ്റവും കുറവ് കേരളത്തിലാണ്. സംസ്ഥാനത്തിനകത്ത് പൂർണമായി ഓടുന്നത് 10 എണ്ണം മാത്രമാണ്. ഷൊർണൂരില്‍നിന്നുള്ള ഒരു മെമു കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നു. കണ്ണൂർ-മംഗളൂരു (132 കിലോമീറ്റർ) മെമു ഇപ്പോള്‍ ഓടുന്നില്ല. കേരളത്തില്‍ അഞ്ച് വണ്ടികള്‍ക്ക് 12 റേക്ക് (കാർ) ആണ്. അഞ്ചെണ്ണത്തിന് എട്ടു കോച്ചും. അതിനാല്‍ കൂടുതല്‍ പേർക്ക് കയറാനാകില്ല.
12 റേക്ക് (കോച്ച്) ത്രീ ഫെയ്സ് മെമുവില്‍ ഇരുന്നും നിന്നും 3600 ഓളം പേർക്ക് യാത്ര ചെയ്യാം.