വിഴിഞ്ഞം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സിവിൽ പോലീസ് ഓഫീസർ മരിച്ചു. പുളിങ്കുടി എ.ആർ. ക്യാമ്പിലെ സി.പി.ഒ.യും കോട്ടുകാൽ പയറ്റുവിള പൊറ്റയിൽ കരിയറമേലെ പുത്തൻവീട്ടിൽ സുരേന്ദ്രന്റെയും വസുമതിയുടെയും മകനുമായ എസ്.പ്രശാന്ത്(42) ആണ് മരിച്ചത്. പനിയെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.