Skip to content

  • Home
  • About
  • About Trivandrum
  • Contact

മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ എന്‍ആര്‍ഐ ക്വാട്ട തട്ടിപ്പെന്ന് സുപ്രീംകോടതി..

Editor, September 25, 2024September 25, 2024

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നോൻ റെസിഡന്റ് ഇന്ത്യൻ (എൻആർഐ) ക്വാട്ട തട്ടിപ്പെന്ന് സുപ്രിംകോടതി. എൻആർഐ ക്വാട്ടയിലൂടെ വരുന്ന വിദ്യാർഥികളെക്കാൾ മൂന്നു മടങ്ങ് മാർക്കുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നൽകി. പഞ്ചാബിൽ നിന്നുള്ള കേസിലാണ് കോടതി വിമർശനം.

allianz-education-kottarakkara

നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികൾ പരിഹരിക്കാൻ ഈ വർഷം തന്നെ തിരുത്തൽ നടപടികളെടുക്കണമെന്ന കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പരീക്ഷകളുടെ സുത്യാര്യമായ നടത്തിപ്പിന് നിർദേശങ്ങൾ മുന്നോട്ട് വച്ച് കോടതി എൻടിഎയുടെ ഘടനയിലെ പോരായ്മ പരിഹരിക്കാനും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ നടത്തിപ്പിൽ വീഴ്ചകൾ ആവർ‌ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജൻസിക്കും സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ തിരിച്ചറിയൽ പരിശോധന, സിസിടിവി നിരീക്ഷണം എന്നിവ മെച്ചപ്പെടുത്തണം. കേന്ദ്രം രൂപീകരിച്ച കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതി ഇതിനായി മാർഗരേഖയുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടും വ്യാപകമല്ലാത്തതിനാലാണ് നീറ്റ് യു.ജി പരീക്ഷ റദ്ദാക്കാതിരുന്നതെന്നും കോടതി വിശദമായ വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയിരുന്നു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes