നെയ്യാർഡാം: നെയ്യാർഡാം റിസർവോയറിൽകരിമീൻ ,പള്ളത്തി, തിലോപ്പിയ ഇനത്തിൽപ്പെട്ട മീനുകൾ ചത്തുപൊങ്ങുന്നത് ഫംഗൽ ഇൻഫെക്ഷൻ മൂലമെന്ന് ഫിഷറീസ് വകുപ്പ് .ഈ മാസം ആറാം തീയതി പന്ത പ്ലാമൂട്ടിലാണ് ആദ്യമായി മീൻ ചത്തു പൊങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ മായം ,പന്ത, നെയ്യാർ ഡാം ഫോറസ്റ്റ് ഓഫീസിന് സമീപം, ഉത്തരംകയം ,അണ മുഖം ,കൊമ്പ എന്നിവിട ങ്ങളിലും പള്ളത്തി തിലോപ്പിയ ഇനത്തിലുള്ള മീനുകൾ നിരവധിയായി ചത്തുപൊങ്ങിയിരുന്നു .എന്നാൽ ഏറ്റവുംകൂടുതലായി ചത്തുപൊങ്ങിയത് ഉത്തരം കയത്താണ് .
ഫിഷറീസ് വകുപ്പ് ജലം ശേഖരിച്ച് കണിയാപുരം ലാബിൽ പരിശോധന ചെയ്തപ്പോഴാണ് ഫംഗൽ ഇൻഫെക്ഷൻ ആണെന്ന് അറിയാൻ കഴിഞ്ഞത് പരിശോധന ഫലം ഇന്ന് ഉച്ചയുടെ കൂടിയാണ് ഫിഷറീസ് വകുപ്പിന് ലഭിച്ചതെന്ന് നെയ്യാർഡാം ഫിഷറീസ് വകുപ്പ് എ ഡി സജീവ് കുമാർ അറിയിച്ചു.
ഇറിഗേഷൻ വകുപ്പും, കാളിപ്പാറ കുടിവെള്ള പദ്ധതി ഉദ്യോഗസ്ഥരും സാമ്പിൾ ശേഖരിച്ച് വിവിധ ലാബുകളിലായി അയച്ചി ട്ടുണ്ട്.തുടർച്ചയായി മഴ ലഭിച്ചതിനുശേഷംകഠിനമായ ചൂട് കൂടിയതാണ് ഫംഗസ് ഉണ്ടാകാൻ കാരണമെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു .
വിഷയം പൂർണമായി വ്യക്തമാകണമെങ്കിൽ മറ്റ് രണ്ട് ലാബ് ടെസ്റ്റും കൂടി ലഭിക്കേണ്ടതുണ്ട് അമ്പൂരി, പന്ത പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി റിസർവോ യറിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യ ങ്ങളും തള്ളുന്നതായി പൊതുവേ പരാതി നിലനിൽക്കുകയാണ് ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർ പരിശോധന നടത്തി നടപടി എടുക്കാനുള്ള നീക്കത്തിലാണ്.