ബിവറേജ് ഔട്ട്ലെറ്റിൽ മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പൊലീസുകാരന്റെ അതിക്രമം. പട്ടിമറ്റം ബിവറേജ് ഔട്ട്ലെറ്റിൽ ആയിരുന്നു സംഭവം .സംഭവത്തിൽ പൊലീസ് ഡ്രൈവർ ഗോപിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു . മാനേജരായ യുവതിയെ കയറി പിടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.