129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ അന്താരാഷ്ട്ര ഏജൻസി പരിശോധിക്കണമെന്നും കേരളത്തിന്റെ താത്പര്യത്തിനെതിരായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്നും മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്ത് 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി എറണാകുളം വഞ്ചി സ്ക്വയറിൽ കൂട്ട ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംമ്പർ 24 ചൊവ്വ രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യും. ജന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. അബ്ദുൾ കരിം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.എസ് മോഹനൻ, ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ദേശീയ പ്രസിഡന്റ് ഡോ. രാജീവ് രാജധാനി, സി എസ് ഐ സഭാ സെക്രട്ടറി ടി.ജെ ബിജോയ്, സ്വാമി അയ്യപ്പദാസ്, ഉസ്താദ് റഫീഖ് അഹമ്മദ്, ഉസ്താദ് അബ്ദുൾ അസീസ്, ആൾ ഇന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, ആക്റ്റ്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ജോസ് ജേക്കബ്, ഫാ.ഏലിയാസ് ചെറുകാട്ട്, ചലച്ചിത്ര സംവിധായകൻ കെ.ബി മധു, കോർ എപ്പിസ്കോപ്പ ഫാ.സ്ലീബാ പോൾ വട്ടവേലിൽ, പാസ്റ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ തോംസൺ ജോഷ്വാ, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, അഡ്വ. സക്കറിയ കാരുവേലി സമിതി ജനറൽ കൺവീനർ പി ടി ശ്രീകുമാർ, ഭാരവാഹികളായ ആമ്പൽ ജോർജ്, അഡ്വ.ജെയിംസ് മാനുവൽ, സി.എ ജോയി, പി.ജി സുഗുണൻ, സാജു തറനിലം, റെജിമോൻ എ.എം, ദയ വിനോദ്,കെ. പ്രഘോഷ് രാജ്, എമിൽ ജോൺ എന്നിവർ പ്രസംഗിക്കും സമാപന സമ്മേളനം എസ് എൻ ഡി പി യോഗം അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.