Skip to content

  • Home
  • About
  • About Trivandrum
  • Contact

“വയനാടിന്‍റെ ചൈതന്യം തകർക്കപ്പെടാത്തത്”; സന്ദർശകരെ ക്ഷണിച്ച് രാഹുൽ ഗാന്ധി

Editor, September 23, 2024September 23, 2024

വയനാട്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണ വിനോദസഞ്ചാരത്തിൽ വലിയ ഇടിവിന് കാരണമായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “വയനാടിന്‍റെ സൗന്ദര്യം തർക്കമില്ലാത്തതാണ്, പക്ഷേ അവിടത്തെ ജനങ്ങളുടെ സ്നേഹവും കാരുണ്യവുമാണ് എന്നെ എന്നും ആകർഷിച്ചത്. ഇന്ന്, ടൂറിസത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകൾ നിങ്ങളുടെ എല്ലാവരുടെയും സഹായം തേടുന്നു” – രാഹുൽ ഗാന്ധി പറഞ്ഞു.വയനാടിന്‍റെ ചൈതന്യം തകർക്കപ്പെടാത്തതാണ്. വയനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാനും ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കാനും രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചു.വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഉരുൾപൊട്ടലിനുശേഷം, അപകടകരമായ സ്ഥലമാണെന്ന ധാരണ ഇല്ലാതാക്കി പ്രദേശം സന്ദർശിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാക്കളുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

allianz-education-kottarakkara
Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes