കൊച്ചി: വന്ദേഭാരത് എക്സ്പ്രസിന്റെ മൂന്നാം രൂപം വരുന്നു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍, വന്ദേ മെട്രോ (ഇപ്പോഴത്തെ പേര് നമോ ഭാരത് റാപ്പിഡ് റെയില്‍) എന്നിവയ്ക്ക് ശേഷമാണ് പുതിയ രൂപം എത്തുന്നത്. മേല്‍പ്പറഞ്ഞ രണ്ട് ട്രെയിനുകളിലും ഇരുന്ന് യാത്രയാണ് സാധിക്കുക എങ്കില്‍ വരാനിരിക്കുന്ന ട്രെയിനില്‍ കിടന്ന് യാത്രയാണ് ലക്ഷ്യമിടുന്നത്.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് ഇനി വരാന്‍ പോകുന്നത്. ആദ്യ ട്രെയിന്‍ വരുന്ന ഡിസംബറില്‍ സര്‍വീസ് ആരംഭിക്കും. ഡല്‍ഹിയെയും മഹാരാഷ്ട്രയെയും ബന്ധിപ്പിക്കുന്നതാകും ഈ സര്‍വീസ്. പൂനെയില്‍ നിന്ന് ന്യൂഡല്ഹിയിലേക്കായിരിക്കും ട്രെയിന്‍. ഒരുപക്ഷേ, നിസാമുദ്ദീന്‍ സ്റ്റേഷന് വരെ സര്‍വീസുണ്ടാകുമെന്നും കേള്‍ക്കുന്നു. ഈ ഗണത്തില്‍പ്പെടുന്ന രണ്ടാമത്തെ ട്രെയിന്‍ കേരളത്തിലാകുമെന്ന പുതിയ വിവരമാണ് പ്രചരിക്കുന്നത്.ആദ്യ വന്ദേഭാരത് പൂനെ ഡിവിഷന് ലഭിക്കാനുള്ള സാധ്യതയാണ് കേന്ദ്ര മന്ത്രി മുരളീധര്‍ മോഹോള്‍ പങ്കുവച്ചത്. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പൂനെയില്‍ നിന്ന് ഹുബ്ബള്ളിയിലേക്ക് പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കഴിഞ്ഞാഴ്ച സര്‍വീസ് ആരംഭിച്ച പിന്നാലെയാണ് വന്ദേ സ്ലീപ്പര്‍ കൂടി ലഭിക്കാന്‍ പോകുന്നത്.
പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നിലവില്‍ ദുരന്തോ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത് ഏകദേശം 20 മണിക്കൂര്‍ കൊണ്ടാണ്. അതേസമയം, വന്ദേ സ്ലീപ്പര്‍ 17 മണിക്കൂറിനകം ലക്ഷ്യം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെയാകും യാത്ര. എസി 3 ടയര്‍ സീറ്റില്‍ 3400 രൂപ വരെ ആകും ടിക്കറ്റ് നിരക്ക് എന്ന് പ്രതീക്ഷിക്കുന്നു.രാജ്യത്ത് 51 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഏറ്റവും നിറഞ്ഞ യാത്രക്കാരുള്ള സര്‍വീസ് കേരളത്തിലാണ്. അതുകൊണ്ടു തന്നെ വന്ദേ ഭാരത് സ്ലീപ്പറിന്റെ രണ്ടാം ട്രെയിന്‍ കേരളത്തിലൂടെയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മംഗലാപുരം-തിരുവനന്തപുരം റൂട്ടിലാകും സര്‍വീസ് എന്നാണ് വിവരം. ദക്ഷിണ റെയില്‍വെയ്ക്ക് കിട്ടുന്ന ഈ ട്രെയിന്‍ ഒരുപക്ഷേ, കൊച്ചുവേളി-ബെംഗളൂരു, കന്യാകുമാരി-ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകളുണ്ട്.
മണിക്കൂറില്‍ 16 കിലോമീറ്റര്‍ വേഗത്തിലാകും വന്ദേ സ്ലീപ്പര്‍ യാത്ര. അത്യാഢംബര മാതൃകയിലാകും ട്രെയിന്‍. ബെര്‍ത്തുകളില്‍ റീഡിങ് ലൈറ്റുകള്‍ ഉണ്ടായിരിക്കും. മൊബൈര്‍ ചാര്‍ജിങ്, സ്നാക്ക് ടേബിള്‍ എന്നിവയുമുണ്ടാകും. ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമായ കവച് സുരക്ഷയും ഒരുക്കും. മറ്റു വന്ദേഭാരത് ട്രെയിനുകളെ പോലെ വലിയ ഗ്ലാസ് വിന്‍ഡോയുണ്ടാകും. ഫസ്റ്റ് എസി ക്ലാസില്‍ കുളിക്കാന്‍ ചൂടുവള്ളവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മലബാര്‍, മാവേലി, തിരുവനന്തപുരം എക്സ്പ്രസുകളാണ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം സര്‍വീസ് നടത്തുന്നത്. മൂന്നിലും വന്‍തിരക്കാണ്. വൈകീട്ട് 6.15ന് മലബാര്‍ പുറപ്പെട്ടാല്‍ മറ്റൊരു ട്രെയിന്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിദിനം ഇല്ല. അന്ത്യോദയ ട്രെയിന്‍ ആഴ്ചയില്‍ രണ്ട് ദിവസമാണ്. അതുകൊണ്ടുതന്നെ വന്ദേ സ്ലീപ്പര്‍ ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തിയാല്‍ വലിയ ലാഭകരമാകുമെന്നാണ് പ്രതീക്ഷ.
16 കോച്ചുകളിലായി 823 പേര്‍ക്ക് കിടന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിധമാണ് വന്ദേ സ്ലീപ്പര്‍ വരുന്നത്. ഇതുവരെ പകല്‍ യാത്ര ചെയ്യുന്ന വന്ദേഭാരത് ട്രെയിനുകളാണ് ഓടുന്നതെങ്കില്‍ ഇനി രാത്രിയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളും വരികയാണ്. റൂട്ട് സംബന്ധിച്ച അന്തിമ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് മലയാ