യുദ്ധ ചരിത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത അഞ്ചാം തലമുറ
ഇലക്ട്രോണിക് ഡിവൈസ് ബ്ളാസ്റ്റിങ്ങ് യുദ്ധമുറയിലൂടെ, ഭീകര സംഘടനയായ
ഹിസ്ബുള്ളയെ പരിഭ്രാന്തരാക്കിയ ഇസ്രായേലിന് നേരെ ഇന്ന് പുലർച്ചെ 140 റോക്കറ്റുകൾ വിക്ഷേപിച്ചുകൊണ്ട് ഹിസ്ബുല്ല തിരിച്ചടിച്ചു.
പേജർ വാക്കിടോക്കി സ്ഫോടന പരമ്പരകളിലൂടെ നിരവധിപേരെ വധിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം ശക്തമാക്കിയത്.
ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരന് നിസ്സാര പരിക്കേറ്റു
ഹിസ്ബുല്ല ആക്രമണത്തിന് തൊട്ടുപിന്നാലെ
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലെ ദഹിയയെ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം കനത്ത വ്യോമക്രമണം നടത്തി.
ഇസ്രായേൽ വ്യോമക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ഓപ്പറേഷൻ കമാൻഡർ ഇബ്രാഹിം ആഖിലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
രണ്ട് കുട്ടികളുൾപ്പെടെ 37 പേരെ കൊല്ലപ്പെടുകയും 3,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇലക്ട്രോണിക് ഡിവൈസ് ബ്ലാസ്റ്റിങ്ങ് യുദ്ധ തന്ത്രത്തിൽ
യുഎൻ പരിഭ്രാന്തി പ്രകടിപ്പിച്ചു.
സ്ഫോടനങ്ങൾ ലെബനനിൽ “വ്യാപകമായ ഭയവും പരിഭ്രാന്തിയും ഭീതിയും അഴിച്ചുവിട്ടു” എന്ന്
യു എൻ പ്രതിനിധി കൂട്ടിച്ചേർത്തു.
മിസൈലുകളിൽ നിന്നോ ഡ്രോണുകളിൽ നിന്നോ അല്ല,ആക്രമണം ഉണ്ടായത്. പൊട്ടിത്തെറിക്കുന്ന പേജറുകളിൽ നിന്നും വാക്കി-ടോക്കികളിൽ നിന്നും വന്ന അഭൂതപൂർവമായ സ്ഫോടന തരംഗവുമായി ലെബനൻ ഇപ്പോഴും പൊരുത്തപ്പെട്ടിട്ടില്ല.
“ഇത് വിചിത്രമാണ്, വളരെ വിചിത്രമാണ്. ഇതുപോലൊന്ന് സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല,” 58 കാരിയായ സാമ BBC യോട് പറഞ്ഞു.
“സാഹചര്യം അസഹനീയമാണ്. അവർ ചെയ്യുന്നത് കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്… തീർച്ചയായും ഞാൻ ഭയന്നു… പേടിക്കാത്തവർ ആരെങ്കിലുമുണ്ടോ? സംഭവിച്ചത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. ”
73 കാരനായ ഇബ്രാഹിം പറഞ്ഞു:
“ഫോണുകളിൽ പൊട്ടിത്തെറി? അത് പുതിയ കാര്യമാണ്. ഇത് മുമ്പ് സംഭവിച്ചിട്ടില്ല. ആളുകൾക്ക് അവരുടെ കാഴ്ച നഷ്ടപ്പെട്ടു, അവരുടെ കൈകാലുകൾ… എല്ലാ ലെബനൻ ജനതയും അസ്വസ്ഥരാണ്. ഇസ്രായേൽ ഇനി ഞങ്ങൾക്കു വേണ്ടി എന്താണ് കരുതിയിരിക്കുന്നത്, ഞങ്ങൾക്കറിയില്ല.”
പത്രപ്രവർത്തനായ ഇബ്രാഹിം പറയുന്നു.
ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല, ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒരു തുറന്ന യുദ്ധത്തിന് അവർ തയ്യാറാകില്ല എന്നാണ് യുദ്ധ നിരീക്ഷകർ വിലയിരുത്തുന്നത്.
അത്യാധുനിക ആയുധങ്ങളും അഞ്ചാം തലമുറ യുദ്ധ തന്ത്രങ്ങളുമായി സമ്പൂർണ്ണ ആയുധ സജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലിനെതിരെ തുറന്ന യുദ്ധത്തിന് പോവുക ആത്മഹത്യാപരമാണെന്ന് ഹിസ്ബുള്ളക്ക് അറിയാം.
ഇതിനിടെ
ഇറാൻ പിന്തുണയുള്ള സിറിയൻ സായുധ സംഘത്തിൻ്റെ ഏറ്റവും തല മുതിർന്ന കമാൻഡർ സിറിയയിൽ കൊല്ലപ്പെട്ടു.
ഇസ്രയേലാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയ ആരോപിച്ചു.
2020 ജനുവരിയിൽ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം യുഎസ് – ഇസ്രായേൽ സംയുക്ത ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഐആർജിസി ഖുദ്സ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയോടൊപ്പം ഉണ്ടായിരുന്ന ഇദ്ദേഹം അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
യുദ്ധഭീതി വർദ്ധിച്ച സാഹചര്യത്തിൽ ലബനോനിലെ
ബ്രിട്ടീഷ് പൗരന്മാരോട് രാജ്യം വിടാൻ യുകെ വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു,
യുദ്ധ സാഹചര്യം കണക്കിലെടുത്ത് ബിബിസി ലബനനിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഇസ്രായേൽ ജെറ്റുകളിൽ നിന്നുള്ള അതിഭീകരമായ സോണിക് ബും തരംഗങ്ങൾ തലസ്ഥാന നഗരിയെ പരിഭ്രാന്തം ആക്കിയതായി ബിബിസി റിപ്പോർട്ടർ അറിയിച്ചു.
ആ സമയത്ത് താൻ ഒരു കഫേയിലായിരുന്നുവെന്നും ഭീകരമായ ശബ്ദം കേട്ട് എല്ലാവരും നിലവിളിക്കാൻ തുടങ്ങി എന്നും ഇത് ഒരു ബോംബ് സ്ഫോടനം ആണെന്ന് എല്ലാവരും കരുതിയതെന്നും . ബിബിസിറിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ
“ഞങ്ങളുടെ പ്രവർത്തനങ്ങൾ സ്വയം സംസാരിക്കുന്നു,” എന്ന ഒറ്റവരി പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് എത്തി.
ബെയ്റൂട്ടിലെ “ക്രൂരമായ” ഇസ്രായേലി ആക്രമണത്തെ അപലപിച്ചു കൊണ്ട് ഹമാസ് രംഗത്ത് എത്തി
ലെബനൻ ആസ്ഥാനമായുള്ള സായുധ സംഘം ഹിസ്ബുള്ള ഹമാസുമായി സഖ്യത്തിലാണ്.
തെക്കൻ ഇസ്രായേലിൽ 1,200-ഓളം പേർ കൊല്ലപ്പെടുകയും 250-ലധികം പേർ ബന്ദികളാകുകയും ചെയ്ത ഹമാസിൻ്റെ അഭൂതപൂർവമായ ഒക്ടോബർ 7 ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധങ്ങളുടെ തുടക്കം.
“ഇസ്രായേലിന്റെ ശത്രുക്കൾക്ക് ലോകത്തിൻറ ഒരു കോണിലും അഭയസ്ഥാനമില്ലെന്ന്” ഇസ്രായേലിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലെൻറ്റ്.
ആവശ്യമെങ്കിൽ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക