600 പേജുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. റിപ്പോർട്ടിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഡിജിപി തയാറാക്കുന്ന കുറിപ്പും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.
അഞ്ചുമാസം മുമ്ബ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശത്തിനും ഡിജിപിയുടെ അന്ത്യശാസനത്തിനും ശേഷം ഇന്നലെ എഡിജിപി എം.ആർ അജിത് കുമാർ സമർപ്പിച്ചത്. 600 പേജുള്ള റിപ്പോർട്ട് പ്രത്യേക ദൂതൻ വഴിയാണ് ഡിജിപിയുടെ ഓഫീസില്‍ എത്തിച്ചത്.
ഇന്നലെ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ ഇന്ന് റിപ്പോർട്ട് പൂർണമായി പരിശോധിക്കാനാണ് തീരുമാനം. പരിശോധന പൂർത്തിയാക്കി നാളെ വൈകുന്നേരത്തിനുള്ളില്‍ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ചൊവ്വാഴ്ചയോടെ റിപ്പോർട്ട് ലഭിക്കണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.