ഏകദേശം 6,000 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ച സൂര്യഗ്രഹണത്തെക്കുറിച്ചുള്ള പരാമർശം പുരാതന ഹിന്ദു ഗ്രന്ഥമായ ഋഗ്വേദത്തിൽ കണ്ട് അമ്പരന്ന് ജ്യോതിശാസ്ത്രജ്ഞർ. ബി.സി. 1500നോടടുപ്പിച്ച് രചിക്കപ്പെട്ട ഋഗ്വേദത്തില്‍ മതപരവും ദാര്‍ശനികവുമായ കാര്യങ്ങള്‍ക്കൊപ്പം ചരിത്രസംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്..
ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങളിൽ ഭൂരിഭാഗവും അത് എഴുതിയ കാലത്തേതാണ്. ഒപ്പം ചരിത്രപരമായ…
ചരിത്രപരമായി പ്രാധാന്യമുള്ള ഭൂതകാലപരാമര്ശങ്ങളും കാണാം. ജേർണൽ ഓഫ് അസ്ട്രോണമിക്കൽ ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുരാതന ഗ്രഹണം ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെട്ടതായി പറയുന്നത്.ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ജ്യോതിശാസ്ത്രജ്ഞരായ മായങ്ക് വാഹിയയും ജപ്പാനിലെ നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ മിത്സുരു സോമയുമാണ് ഇക്കാര്യം കണ്ടെത്തിയത്.