എഴുപത് വയസോ അതില്‍ കൂടുതലോ ഉള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന. ഓരോ വൃക്തികളുടെ ആരോഗ്യ-സാമ്പത്തിക സൗകര്യങ്ങളുടെ പരിമിതി മൂലം പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക്, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്നു. ഇത് കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളതോ അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സ്കീമിന് കീഴിലുള്ള 70 വയസോ അതില്‍ കൂടുതലോ ഉള്ള മുതിര്‍ന്ന പൗരന്മാര്ക്കും ആയുഷ്മാന്‍ ഭാരത് പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്ള രാജൃത്ത്, ഏകദേശം 4.5 കോടി കുടുംബങ്ങളിലെ പൗരന്മാർക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പദ്ദതിയിലൂടെ ലഭൺമാക്കുന്നത്.
നമ്മുടെ രാജ്യത്ത് നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
ഘട്ടം 1: ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക https://abdm.gov.in/
ഘട്ടം 2: തിരിച്ചറിയല്‍ തെളിവുകള്‍ സമര്‍പ്പിക്കുക
ഘട്ടം 3: ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന ഐഡി ഉപയോഗിച്ച് ഇ-കാര്‍ഡ് പ്രിന്റ് ചെയ്യുക.