തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ നിന്നും വട്ടപ്പാറ വഴി തേക്കടയിലേയ്ക്ക് പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ പുതിയ ഇലക്ട്രിക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.
കിഴക്കേക്കോട്ടയില്‍ നിന്നും രാവിലെ 5.10-ന് വട്ടപ്പാറ വെമ്പായം വഴി തേക്കടയിലേയ്ക്കും തിരിച്ച് 6.10-ന് തേക്കടയില്‍ നിന്നും ചിറമുക്ക് വട്ടപ്പാറ വഴി കിഴക്കേകോട്ടയിലേയ്ക്കുമാണ് സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ രാവിലെ 6.30-നാണ് കിഴക്കേകോട്ടയില്‍ നിന്നും തേക്കടയിലേയ്ക്ക് സര്‍വീസ് തുടങ്ങുന്നത്. ഈ റൂട്ടില്‍ നാല് ട്രിപ്പുകള്‍ മാത്രമാണുള്ളത്. എന്നാല്‍ 6.10-ന് തേക്കടയില്‍ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് സര്‍വ്വീസ് ആരംഭിക്കുന്നതോടെ വിവിധ സ്ഥലങ്ങളിലേയ്ക്ക് ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നഗരത്തിലേയ്ക്ക് പോകേണ്ടവര്‍ക്കും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.