നെയ്യാര്‍: യാത്രക്കാര്‍ക്ക് ഹരമായി നെയ്യാറിലെ കുട്ടവഞ്ചിയാത്ര. നെയ്യാര്‍ വന്യജീവിസങ്കേതത്തിന്റെ അധീനതയില്‍ ആദിവാസികളായ യുവാക്കള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയിലാണ് കുട്ടവഞ്ചിയാത്ര സജ്ജമാക്കിയിരിക്കുന്നത്. ഒരു കുട്ടവഞ്ചിയില്‍ നാലുപേര്‍ക്കാണ് യാത്ര ചെയ്യാവുന്നത്. ഇതിന് 400-രൂപയാണ് ഈടാക്കുന്നത്. ആന, ചീങ്കണ്ണിപാര്ക്ക് എന്നിവ സന്ദര്‍ശിച്ച് പ്രകൃതിഭംഗിയും ആസ്വദിച്ച് വരാവുന്ന രീതിയിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. പ്രാദേശികരായിട്ടുള്ളവര് മാത്രമല്ല, വിദേശികളായ വിനോദസഞ്ചാരികള്‍ക്കും ഹരമായി മാറിയിരിക്കുകയാണ് നെയ്യാറിലെ കുട്ടവഞ്ചിയാത്ര.