കോട്ടയം: ഖുര്‍ആന്‍ പഠിച്ച ഒരാള്‍ക്കും വര്‍ഗീയത പറയുവാനാവില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ആത്മീയ വളര്‍ച്ച കൈവരിച്ചുകൊണ്ട് പൂര്‍വികര്‍ കാട്ടിത്തന്ന മതസൗഹാര്‍ദ്ധം പുലര്‍ത്തി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുര്‍ആനിന്റെ ആശയ പ്രപഞ്ചത്തെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ കോട്ടയത്ത് സുന്നി യുവജന സംഘം സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം സമുദായം വര്‍ഗീയവാദികളെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഖുര്‍ആന്‍. പത്തുലക്ഷത്തോളം ഹദീസുകളില്‍ ഒന്നാമത്തേത് തുടങ്ങുന്നത് തന്നെ ലോകത്തോട് കരുണ കാണിക്കണം എന്നു പറഞ്ഞുകൊണ്ടാണ്. വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ഭരണഘടനയാണെന്നും അതിലെ തത്വങ്ങളനുസരിച്ച് വിശ്വാസികള്‍ ജീവിക്കണമെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ മേന്മ എന്തെന്ന് വിദേശത്തുള്ളവര്‍ ചോദിക്കുമ്പോള്‍ അവരുടെ മുമ്പില്‍ ഇന്ത്യന്‍ ഭരണഘടനയാണ് വച്ചുകൊടുക്കാറുള്ളത്.
അത്ര ഭദ്രവും പ്രസക്തവുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. അതിന് വിരുദ്ധമായി ഒന്നും ഇവിടെ നടക്കില്ല. ഇസ്ലാമിന്റെ ഭരണഘടനയായ ഖുര്‍ആനിന് ഭേദഗതികളോ മാറ്റങ്ങളോ ആവശ്യമില്ലെന്നും അദേഹം പറഞ്ഞു.
കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ., കേരള ഹജ്് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ്. കേരള ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി, വൈസ്പ്രസിഡന്റ് റഹ്മത്തുല്ലാഹ് സഖാഫി എളമരം, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ലബീബ് സഖാഫി, ശാഫി സഖാഫി മുണ്ടമ്ബ്ര, ഡോ. ഫൈസല്‍ അഹ്സനി രണ്ടത്താണി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, ഡോ. മുഹമ്മദ് ഫാറൂഖ് നഇൗമി, അബ്ദുല്ല ബുഖാരി, റഫീഖ് അഹമ്മദ് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, സയ്യിദ് ത്വാഹ സഖാഫി, അബ്ദുള്‍ അസീസ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.