സിപിഐഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ചെന്ന് പരാതി. ഹോട്ടല്‍ ബോര്‍ഡ് റോഡിലേക്ക് വെച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വെള്ളനാട് ഹോട്ടല്‍ നടത്തുകയായിരുന്ന അരുണ്‍-സുകന്യ ദമ്പതികളഉടെ കുട്ടിയെയാണ് അടിച്ചത്. ഹോട്ടലിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ വെള്ളനാട് ശശി ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കത്തിനിടെ വെള്ളനാട് ശശി കുഞ്ഞിനെ മര്‍ദ്ദിച്ചു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കയ്യില്‍ മുറിവുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടക്കുന്നത്.
എന്നാല്‍ മര്‍ദ്ദിച്ചെന്ന ആരോപണം വെള്ളനാട് ശശി നിഷേധിച്ചു. താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ വാഹനത്തിന്റെ താക്കോല്‍ സ്ത്രീ കൊണ്ടുപോയെന്നുമാണ് ശശിയുടെ പ്രതികരണം.ഫോണില്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തട്ടിമാറ്റി. റോഡിലാണ് സ്ത്രീ ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഗ്രസുകാരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും ശശി പറഞ്ഞു.