നടനും എംഎൽഎയുമായ മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പോലീസിന് കൈമാറുകയായിരുന്നു