ക്രൈസ്തവ സഭയിൽ എല്ലാവരും ബഹുമാനപൂർവ്വം ആരാധിക്കുന്ന ക്രിസ്തുവിന്റെ അമ്മയുടെ ഏറ്റവും വലിയ പ്രതിമ അനാച്ഛാദനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ കന്യാമറിയ സ്വരൂപം അര്‍ജന്റീനയില്‍ ആണ് നിർമ്മിച്ചിരിക്കുന്നത്. താഴ്വര മാതാവ് എന്ന പേരിലാണ് മാതാവ് അറിയപ്പെടുന്നത്.
അര്‍ജന്റീനയിലെ കാറ്റമാര്ക്കായില് നിർമ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് 48 മീറ്റര്‍ ഉയരമുള്ളതാണ്. പ്രതിമയുടെ ഉൾഭാഗം ചാപ്പലാക്കിയിരിക്കുന്നു. ഇവിടെയുള്ള താഴ്വാരത്തില്‍ ഒരു സ്ത്രീയുടെ പാട്ടുകേട്ടു ചെന്നപ്പോള്‍, കന്യാമറിയത്തിന്റെ ചെറിയൊരു പ്രതിമ 1618 ല്‍ ഒരു തൊഴിലാളി കണ്ടെത്തിയിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്ന് നിരവധി വിശ്വാസികൾ ഇവിടെ എത്തി പ്രാർത്ഥന നടത്തിയിരുന്നു. ക്രമേണ രോഗശാന്തിയും മറ്റും ഉണ്ടായതോടെ ഈ പ്രദേശം ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുകയായിരുന്നു. തുടർന്ന് ഈ മേഖലയിലെ ഖനിത്തൊഴിലാളികളും കര്‍ഷകരും അവരുടെ മധ്യസ്ഥയായി താഴ്വര മാതാവിനെ കാണാന്‍ തുടങ്ങി.
വിശ്വാസത്തോടെ മാതാവിന്റെ മുന്നിൽ മാദ്ധ്യസ്ഥം തേടിയവർക്ക് നിരവധി അത്ഭുതങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1875 ല്‍ ഒരു തീര്‍ത്ഥാടന ദേവാലയം പണി കഴിക്കപ്പെട്ടു. തുടർന്ന് വിശ്വാസ സമൂഹത്തിന്റെ ആഗ്രഹപ്രകാരം ആണ് മാതാവിന്റെ പ്രതിമ നിർമ്മിക്കാൻ തീരുമാനിക്കുന്നത്.