തിരുവനന്തപുരം: എം ആർ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് മാറ്റാൻ സര്‍ക്കാരിന് മേൽ സമ്മർദ്ദമേറി. ഡിജിപി നേരത്തെ മുതൽ ശക്തമായി ആവശ്യപ്പെട്ടിട്ടും സിപിഐ ഉൾപ്പെടെ ഇടത് മുന്നണിയിലെ തന്നെ ഘടകകക്ഷികൾ ശബ്ദം ഉയർത്തിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ പിന്തുണച്ച് വരികയായിരുന്നു. വിജിലൻസ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായും കഴിയില്ല.